2010 ഓഗസ്റ്റ് 4, ബുധനാഴ്‌ച

സൂഫിസം

ഞാന്‍ ദ്വൈതമുപേക്ഷിച്ചവന്‍
-റൂമി

അല്ലയോ മുസല്‍മാന്മാരെ,
ഞാനെന്തു ചെയ്യാന്‍!
ഞാനിനിയും എന്നെ
തിരിച്ചറിഞ്ഞിട്ടില്ല.
ഞാന്‍ ക്രിസ്ത്യാനിയോ,
ജൂതനോ അല്ല.
പാഴ്സിയോ,മുസല്‍മാനോ അല്ല.
കിഴക്കുനിന്നോ,പടിഞ്ഞാറുനിന്നോ
വന്നവനല്ല ഞാന്‍.
കരയില്‍ നിന്നോ,കടലില്‍നിന്നോ
അല്ല എന്റെ വരവ്.
ഞാന്‍ കറങ്ങുന്ന ഗോളങ്ങളില്‍ നിന്നോ,
പ്രകൃതിയുടെ ഘനികളില്‍ നിന്നോ അല്ല.
ഞാന്‍ വരുന്നത് മണ്ണില്‍ നിന്നോ, ജലത്തില്‍നിന്നോ,
തീയില്‍ നിന്നോ,കാറ്റില്‍ നിന്നോ അല്ല.
ഞാന്‍ സ്വര്‍ഗ്ഗീയനോ ധൂളിയോ അല്ല.
എനിയ്ക്കു നിലനില്പ്പോ അസ്തിത്വമോ ഇല്ല.
ഞാന്‍ ഭാരതീയനോ.ചീനനോ.
ബല്ഗേരിയനോ,സ്പെയിന്കാരനോ അല്ല.
ഞാനീ ലോകത്തോ,പരലോകത്തോ ,
സ്വര്‍ഗ്ഗത്തിലോ ,നരകത്തിലോ അല്ല.
ആദമോ,ഹവ്വയോ അല്ല.
ഏദനിലെയോ ,റിസ്വാനിലെയോ അല്ല.
സ്ഥലമില്ലായ്മയാണെന്റെ സ്ഥലം.
അടയാളമില്ലായ്മയാണെന്റെ അടയാളം.
ഞാന്‍ ദേഹിയോ,ദേഹമോ അല്ല.
എന്തെന്നാല്‍ ഞാന്‍ പ്രിയന്റെ
ആത്മാവിനു സ്വന്തം.

ഞാനെന്‍റെ ദ്വൈത മുപേക്ഷിച്ചവന്‍.
രണ്ടുലോകങ്ങളെയും
ഒന്നായി കാണുന്നവന്‍.
ഞാന്‍ തേടുന്നതും,കാണുന്നതും,
അറിയുന്നതും,വിളിയ്ക്കുന്നതും
ആ ഒന്നിനെ മാത്രം!
ആദ്യവും,അന്ത്യവും,അകവും,പുറവും
അവന്‍ മാത്രം!
അവനെയല്ലാതെ മറ്റൊന്നും
ഞാനറിയുന്നില്ല.
പ്രണയത്താല്‍ ഉണ്മ്മത്തനായ
എന്റെ കൈകളില്‍ നിന്ന്
രണ്ടുലോകങ്ങളും വഴുതിവീണു.
ഇപ്പോഴെനിയ്ക്ക് ചെയ്യാനുള്ളത്
മദോന്മ്ത്തനായി ആഘോഷിയ്ക്കല്‍ മാത്രം.
ഇന്ന് ഞാന്‍ നിന്നില്‍നിന്നകന്ന്
ഒരു നിമിഷം കഴിഞ്ഞാല്‍
ഞാനീ ജന്മം മുഴുവന്‍
പ്ശ്ചാതപിയ്ക്കും.
നിന്നോടൊപ്പം
ഒരു നിമിഷം കഴിഞ്ഞാല്‍
ഞാനീ രണ്ടുലോകങ്ങളെയും
ചവിട്ടിമെതിച്ചാനന്ദ നൃത്തമാടും.
ഓ തബ്രീസിലെ ഷംസ്,
ഞാനീ ലോകത്ത് മദോന്മ്ത്തനാണ് .
മാധുപാനത്തിന്റെയും,ആഘോഷതിന്റെയു -
മല്ലാതെ മറ്റു കഥകള്‍ എനിയ്ക്കിന്നു
ചൊല്ലാനില്ല.

5 അഭിപ്രായങ്ങൾ:

കാട്ടിപ്പരുത്തി പറഞ്ഞു...

ഈ കച്ചവടക്കുപ്പായത്തിനുള്ളില്‍ ഒരു കലാകാരനുണ്ടെന്നു ഇപ്പോഴാണു മനസ്സിലായത്.

കാട്ടിപ്പരുത്തി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sha പറഞ്ഞു...

ബഹുമാനപ്പെട്ട കാട്ടിപ്പരുത്തി
എന്നും ഈ സ്നേഹം നില നില്‍ക്കട്ടെ ,
അനുജന്‍ സോനാ,ഇവിടം വരെ വന്നു എന്നോട്
സ്നേഹം പങ്കുവെച്ചതിനു നന്ദി...

എന്‍.ബി.സുരേഷ് പറഞ്ഞു...

ഇദം ന മമ.
ഇതൊന്നും എന്റേതല്ല. ഇതിലൊന്നും ഞാനില്ല. ഇവിടെയൊന്നും എന്നെ കാണില്ല. എന്നിൽ ഞാനില്ല
നിന്നിലും ഞാനില്ല
ഞാൻ അവിടെയും ഇവിടെയും എവിടെയുമില്ല.
എന്നാൽ എല്ലായിടത്തും ഞാനുണ്ട്.
ഞാനില്ലാതെ ഒന്നുമില്ല.

ശൂന്യതയിലാണെന്റെ ഇരിപ്പ്.
ഒരു പേരോ ഊരോ ഇല്ലാതെ ജലം പോലെ രൂപമില്ലാതെ
കാലം പോലെ ഒഴുകി എല്ലായിടത്തുമെത്തി
എന്നാൽ എവിടെയുമെത്താതെ
എത്തിയാൽ തന്നെ ആ തോന്നൽ ഇല്ലാതെ

ഒരേ സമയം ഒഴിഞ്ഞും അതേ സമയം നിറഞ്ഞും
ഞാൻ കടന്നു പോകുന്നു.
ഞാൻ അനുഭവിച്ചു. ഈ എഴുത്ത്.
വെറുതെ ഭംഗിവാക്ക് പറയുകയല്ല, തുടരുക തന്നെ വേണം ഈ ചിന്തകൾ, വാക്കുകൾ. നിരാസക്തന്റെ കാരുണ്യം.

രാജേഷ്‌ ചിത്തിര പറഞ്ഞു...

വളരെ നന്നായി എഴുതിയിരിക്കുന്നു.

ഈ വിഷയത്തെ ക്കുറിച്ചു പറയാനുള്ള ആധികാരിത എനിക്കില്ലാത്തതിനാല്‍
വായിക്കുന്നു.അറിവ് അനുഭവിക്കുന്നു.
ഈ ശ്രമം ,ഈ എഴുത്ത്, അഭിനന്ദനീയം....

തുടരുക...